Latest NewsIndiaGulf

ഖത്തർ വിഷയം ; നിലപാട് വ്യക്തമാക്കി സുഷമ സ്വരാജ്

ന്യൂ ഡൽഹി ; ഖത്തർ വിഷയം നിലപാട് വ്യക്തമാക്കി സുഷമ സ്വരാജ്. ഖത്തറുമായുളള ബന്ധം ആറു രാജ്യങ്ങൾ അവസാനിപ്പിച്ചത് ഗള്‍ഫ് മേഖലയിലെ ആഭ്യന്തരവിഷയമായതിനാൽ ഇന്ത്യ പക്ഷം പിടിക്കില്ലെന്നും വിദേശ ഇന്ത്യക്കാരെ ഈ വിഷയം ബാധിച്ചാൽ ഇടപെടുമെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. കൂടാതെ വികസിതരാജ്യങ്ങളുടെ പണം പ്രതീക്ഷിച്ചല്ല ഇന്ത്യ പാരീസ് ഉടമ്പടിയില്‍ ഒപ്പുവച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു മറുപടിയായി സുഷമ സ്വരാജ് പറഞ്ഞു.

ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നു എന്നാരോപിച്ച് സൗദി അറേബ്യയും യുഎഇയും ഉള്‍പ്പടെ ആറു രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ കരുതലോടെ നിലപാടെടുക്കാനാണ് ഇന്ത്യയുടെ തീരുമാനം. അതിനാൽ ഏതെങ്കിലും പക്ഷത്ത് ഇന്ത്യ ഇപ്പോള്‍ ചേരുന്നത് ഉചിതമാവില്ലെന്ന് വിദേശകാര്യമന്ത്രാലയം വിലയിരുത്തുന്നു. ഇപ്പോഴത്തെ ഈ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയാല്‍ പ്രവാസിഇന്ത്യക്കാരെ സഹായിക്കാന്‍ അടിയന്തര ഇടപെടലിന് തയ്യാറെടുത്തിരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button