MollywoodCinemaMovie SongsEntertainment

മമ്മൂട്ടി ചിത്രത്തിനെതിരെ കേസ്; പിഴ നൽകി സംവിധായകൻ കേസ് ഒത്തുതീർപ്പാക്കി

സിനിമാ മേഖലയില്‍ എന്നും ഉയര്‍ന്നു വരുന്ന വിഷയമാണ് പകര്‍പ്പവകാശ ലംഘനം. മമ്മൂട്ടിയെ നായകനാക്കി ശ്യാമ പ്രസാദ് ഒരുക്കിയ ചിത്രമാണ് ഒരേകടല്‍. ഈ ചിത്രമാണ് വിവാദമായിരിക്കുന്നത്. ഒരേകടലിന്റെ തിരക്കഥ പകർപ്പവകാശ ലംഘനം നടത്തിയതാണെന്ന ആരോപണത്തെ തുടർന്ന് സംവിധായകൻ പിഴ നൽകി കേസ് ഒത്തുതീർപ്പാക്കി. ശ്യാമപ്രസാദ്, എഴുത്തുകാരി കെ.ആര്‍.മീര, പ്രസാധകന്‍ രവി ഡി.സി. എന്നിവര്‍ക്കെതിരെ വി.വി.രുക്മിണി നൽകിയ പരാതിയാണ് 75000 രൂപ നഷ്ടപരിഹാരം നൽകിയതിനെ തുടർന്ന്‌ പിൻവലിച്ചത്.

അന്തരിച്ച എം.പി.കുമാരന്‍ ബംഗാളിയില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്ത ‘ഹീരക് ദീപ്തി’ എന്ന നോവലാണ് ഒരേകടൽ എന്ന പേരിൽ സിനിമയാക്കിയത്. ഈ ചിത്രത്തിന്റെ തിരക്കഥ ശ്യാമപ്രസാദും കെ.ആര്‍.മീരയും ചേര്‍ന്നാണ് തയ്യാറാക്കിയത്. ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് വിവർത്തന ഗ്രന്ഥം ഉപയോഗിച്ചത് അനിമതിയില്ലാതെയാണ് എന്ന് ചൂണ്ടിക്കാട്ടി കുമാരന്റെ ഭാര്യയും എഴുത്തുകാരിയുമായ വി.വി.രുക്മിണി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നൽകുകയായിരുന്നു .

പരാതി തള്ളിയതിനെ തുടര്‍ന്ന് നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലാ കോടതി കീഴ്ക്കോടതിയോട് നിര്‍ദേശിച്ചു. ഇതിനിടെയാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button