Latest NewsNewsGulf

ഇന്ത്യക്കാര്‍ സുരക്ഷിതര്‍ : കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന് യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഉറപ്പ്

 

ന്യൂഡല്‍ഹി : ഖത്തറിലെ സംഭവവികാസങ്ങള്‍ തങ്ങളുടെ രാജ്യത്തെ ബാധിക്കില്ലെന്ന് മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ ഉറപ്പുനല്‍കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാര്‍ സുരക്ഷിതരാണ്. ഒരു കാരണവശാലും ഖത്തര്‍ പ്രതിസന്ധി ഇന്ത്യക്കാരെ ബാധിക്കില്ലെന്ന് വിദേശത്തെ ഇന്ത്യന്‍ എംബസികള്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള സഹായം വേണമെന്നു തോന്നിയാല്‍ അതതു രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങളുമായി ബന്ധപ്പെടണമെന്നു പ്രവാസികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

 

രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നു മന്ത്രാലയം വ്യക്തമാക്കി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളുമായി കാലങ്ങളായുള്ള ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. ആറു രാജ്യങ്ങളിലായി 80 ലക്ഷത്തോളം ഇന്ത്യാക്കാരുണ്ട്. അതുകൊണ്ടു തന്നെ ഈ മേഖലയുടെ സുസ്ഥിരത ഇന്ത്യയ്ക്ക് ഏറെ പ്രധാനമാണ്.

 

പരസ്പര ബഹുമാനം നിലനിര്‍ത്തി രാജ്യാന്തര തത്വങ്ങളുടെയും പരമാധികാരത്തിന്റെയും അടിസ്ഥാനത്തില്‍ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാത്ത വിധം പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ നടക്കണം. ഗള്‍ഫില്‍ ശാന്തിയും സുരക്ഷയും നിലനില്‍ക്കണം. മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പുരോഗതിയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എല്ലാ രാജ്യങ്ങളും ഒരുമിച്ച് ഈ സാഹചര്യത്തെ നേരിടണമെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button