Latest NewsNewsGulf

ഖത്തര്‍ ഒറ്റപ്പെടുന്നു : മക്കയിലെ തീര്‍ത്ഥാടനത്തിനും വിലക്കെന്ന് റിപ്പോര്‍ട്ട്

 

മക്ക: തീര്‍ത്ഥാടനത്തിനായി മസ് ജിദുല്‍ ഹറമിലെത്തിയ ഖത്തരികള്‍ക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാന്‍ പുതിയ പ്രശ്‌നം കാരണമായേക്കുമെന്നും പറയുന്നു.

പ്രവേശനം നിഷേധിച്ച പരാതി ഖത്തര്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന് (എന്‍ എച് ആര്‍ സി )ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

മനുഷ്യാവകാശ ഉടമ്പടികള്‍ അനുവദിച്ച മതപരമായ അനുഷ്ഠാനങ്ങള്‍ ആചരിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഇതെന്ന് എന്‍ എച് ആര്‍ സി മേധാവി അലി ബിന്‍ സമൈക്ക് അമേരി പറഞ്ഞു. എന്‍ എച് ആര്‍ സി സംഭവത്തെ അപലപിച്ചതായും പറഞ്ഞു.

തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച സമയത്ത് സൗദി പറഞ്ഞിരുന്നു. 350 തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം നല്‍കിയെന്നും ഖത്തര്‍ പറഞ്ഞിരുന്നു.

നേരത്തെ ഖത്തര്‍ ഭീകരവാദ സംഘടനകള്‍ക്ക് ധനസഹായം നല്‍കുന്നുണ്ടെന്നാരോപിച്ച് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button