KeralaLatest NewsNews

മെട്രോ ഹീറോ ഇ ശ്രീധരനു പുരസ്‌കാരം നൽകി ആദരിക്കുന്നു

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്റെ ഈ വർഷത്തെ നന്ദിയോട് രാജൻ സ്മാരക പുരസ്‌കാരം ഇ.ശ്രീധരന്. പുരസ്‌കാര വിവരം യൂണിയൻ ചെയർമാൻ കല്ലട രമേശാണ് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. 25,000 രൂപയും ട്രോഫിയുമാണ് പുരസ്‌കാരം.

14 നു ഉച്ചയ്ക്ക് 12 നു തിരുവനന്തപുരം പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ മന്ത്രി കെ.രാജു സമ്മാനിക്കും. ഏറ്റവും മികച്ച ക്ഷീരസംഘങ്ങൾക്കുള്ള കോയിവിള വിജയൻ സ്മാരക ട്രോഫിക്ക് വെച്ചൂച്ചിറ ക്ഷീരോത്പാദക സഹകരണസംഘം അർഹമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button