Latest NewsKerala

മിഷേലിന്റെ മരണം ആത്മഹത്യയായി ചിത്രീകരിക്കുന്നതില്‍ ഉന്നതന്റെ മകനും പങ്ക്: ആരോപണവുമായി പിതാവ്

കൊച്ചി: മരണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ കേസില്‍ ഇപ്പോഴും ദുരൂഹതകളേറെ. വീണ്ടും ആരോപണങ്ങളുമായി മിഷേലിന്റെ പിതാവ് രംഗത്തെത്തിയത് പല ഉന്നതരെയും ആശങ്കയിലാക്കും. മിഷേലിന്റെ മരണം ആത്മഹത്യയായി ചിത്രീകരിക്കുന്നതില്‍ ഉന്നതന്റെ മകനും പങ്കുണ്ടെന്നാണ് അച്ഛന്റെ ആരോപണം.

ഉന്നതങ്ങളില്‍ പങ്കുള്ള ഒരാളുടെ സഹായമില്ലെങ്കില്‍ സാധാരണക്കാരനായ പ്രതി ക്രോണിന് ഇത്രയും സഹായങ്ങള്‍ ലഭിക്കില്ലെന്ന് അച്ഛന്‍ ഷാജി വര്‍ഗീസ് പറഞ്ഞു. സംഭവശേഷം ഒരാഴ്ച കഴിഞ്ഞാണ് ക്രോണിനെ ഛത്തീസ്ഗഡില്‍നിന്ന് വിളിച്ചുവരുത്തിയത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങിയ ക്രോണിനെ വീണ്ടും ജോലി ചെയ്യുന്ന സ്ഥലത്തേക്ക് മടങ്ങിപ്പോയെന്നാണ് അറിഞ്ഞത്.

ഇതിന് സഹായിച്ചിരിക്കുന്നത് ഉന്നതനായ ഒരു വ്യക്തിയുടെ മകനാണെന്നും ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. 24 മണിക്കൂര്‍ കഴിഞ്ഞ് മൃതദേഹം ലഭിച്ചിട്ടും വെള്ളം കുടിക്കാതെ മരിച്ചെന്ന് വിശ്വസിക്കാനാകില്ല. കവിളുകളില്‍ നഖം ആഴ്ന്നിറങ്ങിയ പാടുകളും ഉണ്ടായിരുന്നു.

എന്നാല്‍, ഇതിനെപ്പറ്റിയൊന്നും കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്നും അച്ഛന്‍ പറയുന്നു. പല സംശയങ്ങളും ബാക്കിയാണ്. മിഷേല്‍ കെട്ടിയിരുന്ന വാച്ച് ലഭിക്കാത്തതിനെക്കുറിച്ചും വ്യക്തമായ മറുപടിയില്ല. രണ്ടുപേര്‍ മിഷേലിനെ പിന്തുടരുന്നതായി സിസിടിവില്‍ വ്യക്തമാണ്. ഇഴര്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അച്ഛന്‍ പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button