KeralaNattuvarthaLatest News

കോടിയേരി ദത്തെടുത്ത നിലക്കൽ അട്ടത്തോട് ആദിവാസി കോളനിയിൽ അരി ഫെസ്റ്റ് നടത്തി യുവമോർച്ച പ്രവർത്തകർ

പത്തനംതിട്ട.

സിപിഎം സംസ്ഥാന സെക്രട്ടറി ശ്രീ.കൊടിയേരി ബാലകൃഷ്ണൻ ദത്തെടുത്ത ശബരിമല നിലക്കൽ വനമേഖലയിലെ അട്ടത്തോട് ആദിവാസി കോളനിയിൽ അരി വിതരണം ചെയ്ത് യുവമോർച്ച പ്രവർത്തകർ. എംഎസ്.പ്രതീഷ് അധ്യക്ഷനായ യോഗം യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ .പ്രകാശ് ബാബു ഉൽഘാടനം ചെയ്തു. “പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഒരു നേരത്ത അന്നത്തിന് വേണ്ടി സാധാരണ ജനം കഷ്ടപെടുമ്പോൾ ബീഫ് ഫെസ്റ്റിനെക്കാളും അരി ഫെസ്റ്റ് ആണ് കാലഘട്ടത്തിന് ആവശ്യം. നരേന്ദ്ര മോദി സർക്കാർ പൊതുജനത്തിന്റ ഭക്ഷണ സ്വാതന്ത്രത്തിൽ കൈ കടത്താൻ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്ന സിപിഐഎം, കേരളത്തിലെ വികസന മുരടിപ്പ് മറച്ചു വക്കാൻ ആണ് ബീഫ് ഫെസ്റ്റ് നടത്തുന്നത് എന്ന്” അദ്ദേഹം പറഞ്ഞു.

”പശുവിനെയും, കാളയെയും പരസ്യമായി നഗര മദ്ധ്യത്തിലും ഹൈന്ദവ ആരാധനാലയത്തിനു മുന്നിലും കശാപ്പുചെയ്ത് വിശപ്പറിയാത്തവന് വിളമ്പി ന്യൂനപക്ഷ പ്രീണന മൽസരം നടത്തിയ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ്സുകാർ കൺകുളിർകെ കാണേണ്ട കാഴ്ചയാണിതെന്ന്” ജനങ്ങൾ ഒന്നടങ്കം പറയുന്നു. എന്താണ് നരകതുല്ല്യമായ ജീവിതമെന്ന് ഇവിടുത്തെ പ്രവർത്തകർ ശ്രീ കോടിയേരിക്കു വെളിപ്പെടുത്തി കൊടുക്കുന്ന ഒന്നായി മാറി അരിഫെസ്റ്.

യുവമോർച്ച പത്തനംതിട്ട ടീം റൈസ് ഫെസ്റ്റിന്റെ ഭാഗമായ് അരിയും പോഷകാഹാര കിറ്റുമായ് അട്ടത്തോട് കോളനിയിലെ സഹോദരങ്ങൾക്കൊപ്പം.യുവമോർച്ച ജില്ലാ പ്രസിഡന്റ് സിബി സാം തോട്ടത്തിൽ ,ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ, ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് ഷൈൻ ജി കുറുപ്പ്, സംസ്ഥാന മീഡിയ സെൽ കോഡിനേറ്റർ ശ്രീരാജ് ശ്രീവിലാസം , യുവമോർച്ച ജില്ലാ ജനറൽ സെക്രെട്ടറിമാരായ രാജേഷ് ആലപ്പാട് ,വിഷ്ണു മോഹൻ ,രതീഷ് .ബി ,ജിനു , ടിറ്റു ജെയിംസ് ,മനു എന്നിവർ പങ്കെടുത്തു നേതൃത്വം നൽകി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button