Latest NewsInternational

അറബിക്കടലില്‍ ചൈനയുടെയും പാകിസ്ഥാന്റെയും പ്രകടനം

ബെയ്ജിങ്: ചൈനയുടെയും പാകിസ്ഥാന്റെയും നാവികാഭ്യാസം നടക്കാന്‍ പോകുകയാണന്ന് റിപ്പോര്‍ട്ട്. അറബിക്കടലിലാണ് ഇുവരുടെയും പ്രകടനം. സൈനീക അഭ്യാസം നാല് ദിവസം നീണ്ടു നില്‍ക്കുമെന്നാണ് ഔദ്യോഗിക വിവരം.

സൈനിക അഭ്യാസത്തിനായി ചൈനീസ് കപ്പലുകള്‍ ശനിയാഴ്ച കറാച്ചിയിലെത്തും. ചൈനീസ് നിയന്ത്രിത മിസൈല്‍ കപ്പല്‍ ചങ്ചുങ്, മിസൈല്‍ ശേഷിയുള്ള യുദ്ധകപ്പല്‍ ജിന്‍സോഹ്, യുദ്ധസാമഗ്രികളുടെ വിതരണത്തിനായി ചൗഹു എന്നീ കപ്പലുകളാണ് പ്രകടനത്തിനായി എത്തുക. കൂടാതെ ഇരു രാജ്യങ്ങളുടെയും അഞ്ച് ഉപരിതല കപ്പലുകളും, രണ്ട് വിമാന വാഹിനി കപ്പലുകളും ആഭ്യാസത്തില്‍ പങ്കെടുക്കുമെന്ന് സൈനീക വക്താക്കള്‍ പറഞ്ഞു.

ചൈനയും പാകിസ്താനുമായുള്ള ബന്ധം നല്ല രീതിയില്‍ വളരുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും സംയുക്തമായി ചേര്‍ന്നുള്ള നാല് ദിവസത്തെ സൈനീകഭ്യാസം. ഇതില്‍ ഇന്ത്യ ആശങ്ക പ്രടിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button