Latest NewsNewsIndia

ഐഫോൺ ഉൾപ്പെടെയുള്ള സ്‍മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം

സ്‍മാർട്ട്ഫോണുകൾക്ക് കിടിലൻ ഒാഫറുകളുമായി പേടിഎം. ആപ്പിൾ ഐഫോൺ, ഗൂഗിൾ പിക്​സൽ, സാംസങ്​ ഗാലക്​സി എസ്​7 എന്നീ മോഡലുകളാണ് പേടിഎമ്മിൽ വിലകുറച്ച് വിൽക്കുന്നത്. 60,000 രൂപയുടെ ഐ ഫോൺ 7, 32 ജി.ബി മോഡലിന്​ 45,000 രൂപയാണ് വില. ഇതിന്റെ 128 ജി.ബി മോഡൽ 17,000 രൂപ കിഴിവോടെ 53,000 രൂപയ്ക്കും വിൽക്കുന്നു. ഐഫോൺ 7 പ്ലസ്​ 32 ജിബി മോഡലിന്​ 58,000 രൂപയും 128 ജി.ബി മോഡലിന്​ 66,000 രൂപയുമാണ്​ വില.

57,000 രൂപ വില വരുന്ന ഗൂഗിൾ പിക്​സൽ 40,399 രൂപയ്ക്കും ഇതിന്റെ 128 ജി.ബി മോഡൽ 50,490 രൂപയ്ക്കും ലഭിക്കും. സാംസങ്​ ഗാലക്​സ്​ എസ്​.7ന്​ 8,600 രൂപയുടെ കുറവ്​ നൽകി 43,400 രൂപക്കാണ്​ വിൽക്കുന്നത്​. 60,000 രൂപയുണ്ടായിരുന്ന ഗാലക്​സ്​ എസ്​7 എഡ്​ജിന്​ 49,300 രൂപയാണ്​ പേടിഎമ്മിലെ വില. ജി.എസ്​.ടി വരുന്നതിന്​ മുന്നോടിയായാണ് ഇത്തരത്തിൽ പല ഉൽപ്പന്നങ്ങൾക്കും വില കുറച്ച് നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button