പത്ത് മടങ്ങ് വേഗത കൂടിയ വൈഫൈ നാളെ മുതല്‍ യുഎയില്‍ സൗജന്യം

3641
wifi

പത്ത് മടങ്ങ് വേഗത കൂടിയ വൈഫൈ നാളെ മുതല്‍ യുഎഇയില്‍ സൗജന്യം. യുഇയുടെ 400 ഭാഗങ്ങളിലായാണ് വൈഫൈ ലഭ്യമാകുക. ഏഴ് ദിവസത്തേക്കായിരിക്കും ഈ ഓഫര്‍ ലഭിക്കുന്നത്. ലോക വൈഫൈ ദിവസത്തിന്റെ ഭാഗമായാണ് അധികൃതര്‍ ഇത്തരത്തിലൊരു ഓഫറുമായി എത്തിയത്.

ലോക വൈഫൈ ദിനവും ഈദും ഒരുമിച്ച് വരുന്നതിനാല്‍ ജനങ്ങളുടെ സന്തോഷം ഇരട്ടിയാക്കുന്നതിനാണ് തങ്ങള്‍ ഇത്തരത്തിലൊരു പദ്ധതിയുമായി എത്തുന്നതെന്ന് ബിസിനസ് ഡവലപ്‌മെന്റ് ആന്‍ഡ് പാര്‍ട്ട്‌നര്‍ഷിപ്പ് പ്രസിഡന്റ് ജിഹാദ് തയാര വ്യക്തമാക്കി. ജനങ്ങള്‍ അവരുടെ നല്ല മുഹൂര്‍ത്തങ്ങള്‍ അവരുടെ ഇഷ്ടപ്പെട്ടവരുമായി പങ്കുവെയ്ക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.