NewsIndia

ആദ്യം മരിക്കുകയും പിന്നീട് ജീവിക്കുകയും ചെയ്‌ത നവജാതശിശു ഒടുവിൽ മരണത്തിന് കീഴടങ്ങി

ന്യൂഡൽഹി: പ്രസവിച്ചയുടന്‍ മരിച്ചെന്നു​ പറഞ്ഞ്​ നഴ്​സുമാര്‍ കൈമാറിയ നവജാതശിശു പിന്നീട്​ കണ്ണുതുറന്ന സംഭവം കഴിഞ്ഞദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഡല്‍ഹി സഫ്ദര്‍ജങ്​ ആശുപത്രിയില്‍ പ്രസവിച്ച ബദര്‍പുര്‍ സ്വദേശിനിയുടെ 22 ആഴ്​ച മാത്രം പ്രായമുള്ള ആ നവജാതശിശു ഒടുവിൽ മരണത്തിന് കീഴടങ്ങി. ജനിച്ചയുടൻ കുഞ്ഞ്​ ശ്വാസമെടുക്കുന്നില്ലെന്ന്​ കണ്ട നഴ്​സുമാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

തുണിയില്‍ പൊതിഞ്ഞ്​ സീല്‍വെച്ച്‌​ സംസ്​കരിക്കുന്നതിനായി പിതാവി​ന്​ കൈമാറിയ ശരീരം സംസ്​കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെ തുറന്നുനോക്കുമ്പോൾ കാലുകള്‍ ഇളക്കുന്നതായി ശ്രദ്ധയില്‍പെടുകയായിരുന്നു. തുടര്‍ന്ന്​ ​ കുഞ്ഞിനെ ഉടന്‍ അപ്പോളോ ആശുപത്രിയിലെത്തിച്ചു. എന്നാൽ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞിന്​ 500 ഗ്രാം തൂക്കമാണുണ്ടായിരുന്നതെന്നും അത്തരം കുഞ്ഞുങ്ങള്‍​ പലപ്പോഴും അതിജീവിക്കാറില്ലെന്നും ആശുപത്രി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button