Latest NewsTechnology

മോ​ട്ടറോളയുടെ ഈ ഫോൺ വൻ വിലക്കുറവിൽ ലഭ്യമാക്കി ഫ്ലിപ്കാർട്ട്

ബെംഗളൂരു ; മോ​ട്ടറോളയുടെ മോ​ട്ടോ എക്​സ്​ ഫോഴ്​സ്​ ഹാന്‍ഡ്​സെറ്റ് വൻ വിലക്കുറവിൽ ലഭ്യമാക്കി ഫ്ലിപ്കാർട്ട്. തകര്‍ക്കാന്‍ കഴിയാത്ത ഡിസ്​പ്ലേ​യുള്ള ഫോണ്‍ എന്ന പ്രത്യേകതയും 34,999 രൂപ വിലയും വരുന്ന മോ​ട്ടോ എക്​സ്​ ഫോഴ്​സ്​ ഹാന്‍ഡ്​സെറ്റ്​ 12,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് വിൽപ്പനക്കെത്തിച്ചിരിക്കുന്നത്.

കേടുപട്​ സംഭവിക്കാത്ത 5.4 ഇഞ്ച്​ ക്യൂ എച്ച്‌​.ഡി സ്​ക്രീനോടെ വിപണിയിലെത്തിയ ഫോണിന് വില കൂടുതൽ കാരണം വിപണിയിൽ ചലനമുണ്ടാക്കാനായില്ല. ഇതിനെ തുടർന്നാണ് ഫ്ലിപ്കാർട്ട് ഇത്തരമൊരു ഓഫറുമായി രംഗത്തെത്തിയെന്നാണ് സൂചന.

3 ജി.ബി 32 ജി.ബി വേരിയന്‍റ്​ ഹാന്‍ഡ്​സെറ്റാണ്​ 12,999 രൂപയും,64 ജി.ബി വേരിയന്‍റിന്​ 15,999 രൂപയുമാണ്‌ വില.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button