Latest NewsNewsIndia

പുതുവൈപ്പ് പ്രതിഷേധം:ജെ എൻ യുവിൽ പിണറായിയുടെ കോലം കത്തിച്ച് വിദ്യാർഥിസംഘടന

ന്യൂഡൽഹി: പുതുവൈപ്പിലെ സമരക്കാര്‍ക്ക് നേരെ അന്യായം പ്രവർത്തിക്കുന്നു വെന്നാരോപിച്ചു ഡൽഹി ജെ എൻ യു വിൽ കേരളം മുഖ്യമന്ത്രി പിണറായി വിജയൻറെ കോലം കത്തിച്ചു. പിണറായി സര്‍ക്കാരും പോലീസും സ്വീകരിക്കുന്ന സമീപനം മോദിക്ക് സമാനമാണെന്ന് എന്‍ എസ് യു ഐ ആരോപിച്ചു.സര്‍ക്കാരിന്റെ ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും എൻ എസ് യു ഐ വ്യക്തമാക്കി.

പുതുവൈപ്പില്‍ ഐഓസി ടെര്‍മിനല്‍ പദ്ധതിക്കെതിരെ സമരം ചെയ്ത സ്ത്രീകളേയും കുട്ടികളേയും അടക്കമുള്ളവരെ പോലീസ് തല്ലിച്ചതച്ചത് നീതീകരിക്കാനാവില്ലെന്ന് എന്‍എസ് യു ഐ ജെഎന്‍യു ഘടകം വ്യക്തമാക്കി.നരേന്ദ്ര മോദി ഗുജറാത്തില്‍ നടപ്പാക്കിയെന്ന് പറയപ്പെടുന്ന വികസനമാണ് പിണറായി സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button