KeralaLatest NewsGulf

ഓടിക്കൊണ്ടിരുന്ന കാർ കത്തി മ​ല​യാ​ളി യുവാവിന് ദാരുണാന്ത്യം

ഫ​ഹാ​ഹീ​ൽ: ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്ന് മ​ല​യാ​ളി യുവാവിന് ദാരുണാന്ത്യം. കു​വൈ​റ്റി​ലെ ഖ​ദ് അ​ബ്ദ​ലി റൂ​ട്ടി​ൽ കാർ കത്തിയുണ്ടായ അപകടത്തിൽ അ​ങ്ക​മാ​ലി ക​റു​കു​റ്റി ചി​റ​യ്ക്ക​ൽ അ​യ​രൂ​ർ​ക്കാ​ര​ൻ റി​ജോ റാ​ഫേ​ലാ​ണ് മ​രി​ച്ച​ത്.

കു​വൈ​റ്റി​ൽ സ്വ​കാ​ര്യ സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന റി​ജോയെ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​മാ​യി  കാ​ണാ​നി​ല്ലാ​യി​രു​ന്നു. തുടർന്ന് നടത്തിയ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പൂ​ർ​ണ​മാ​യി ക​ത്തി​ക്ക​രി​ഞ്ഞ കാ​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കൊ​പ്പം റി​ജോ​യു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button