Latest NewsNewsInternationalTechnology

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സൈബര്‍ ആക്രമണം

ലണ്ടന്‍: വീണ്ടും സൈബർ ആക്രമണം. ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് സൈബര്‍ ആക്രമണം ഉണ്ടായത്. എംപി മാരുടെ കമ്പ്യുട്ടറുകള്‍ ഹാക്ക് ചെയ്തു. പക്ഷെ നിര്‍ണായ വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടർന്ന് പാര്‍ലമെന്റിന് പുറത്ത് നിന്ന് ഇമെയിലില്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

ഇക്കുറി ഹാക്കര്‍മാര്‍ പിടിച്ചെടുക്കുന്ന ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണമല്ല റിപ്പോര്‍ട്ട് ചെയ്തത്. ഈ സൈബര്‍ ആക്രമണത്തിനു പിന്നിൽ ആരെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. സൈബര്‍ ആക്രമണത്തില്‍ കാര്യമായ തകരാറുകള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. ആക്രമണം പ്രതീക്ഷിച്ചിരുന്നതായി വാണിജ്യമന്ത്രി ലിയാം ഫോക്സ് പറഞ്ഞു.

ബ്രിട്ടണ്‍ പാര്‍ലമെന്റ് പലപ്പോഴായി ഹാക്കര്‍മാര്‍ ഉന്നംവെച്ചിരുന്നു. കാബിനറ്റ് മന്ത്രിമാരുടേതടക്കം പാസ്‍വേർഡുകൾ വില്പനക്കെന്ന തരത്തിലുള്ള പരസ്യങ്ങളും ഓണ്‍ലൈനില്‍ കണ്ടതായി അവര്‍ വ്യക്തമാക്കി. സുരക്ഷ മുന്‍നിര്‍ത്തി ഇന്റെര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button