Latest NewsIndia

ജയിലില്‍ കലാപത്തിന് ആഹ്വാനം ; ഇന്ദ്രാണി മുഖര്‍ജിക്കെതിരേ കേസ്

മുംബൈ : ജയിലില്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയും നേതൃത്വം കൊടുക്കുകയും ചെയ്തതിന്, മകളെ കൊലപ്പെടുത്തിയ കേസില്‍ വിചാരണത്തടവില്‍ കഴിയുന്ന മുന്‍ ഐഎന്‍എക്സ് മീഡിയ സഹസ്ഥാപകയും സിഇഒയുമായ ഇന്ദ്രാണി മുഖര്‍ജിക്കെതിരേ പോലീസ് കേസ് എടുത്തു.

ഇന്ദ്രാണി തടവില്‍ കഴിയുന്ന ജയിലില്‍ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് തടവുകാരി മരിച്ചതിനെ തുടര്‍ന്ന് ഇന്ദ്രാണി അടക്കമുള്ള 200 തടവുകാര്‍ കലാപം നടത്തിയെന്നും വസ്തുവകകള്‍ തകര്‍ത്തുവെന്നുമാണ് കേസ്. ജയിലില്‍ മുട്ടമോഷ്ടിച്ചുവെന്ന് ആരോപിച്ച് ജീവനക്കാര്‍ മഞ്ജുള ഷെട്ടിയെന്ന തടവുകാരിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ഇതേതുടര്‍ന്ന് ഇവര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഈ സംഭവത്തെ തുടര്‍ന്ന് ഇന്ദ്രാണി സഹതടവുകാരെയും കൂട്ടി ജയിലില്‍ കലാപം നടത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. മരണവാര്‍ത്തയെ തുടര്‍ന്ന് തടവുകാര്‍ ജയില്‍ വളപ്പില്‍ സംഘടിക്കുകയും ജീവനക്കാര്‍ക്കു നേര്‍ക്ക് ആക്രമണം നടത്തിയെന്നുമാണ് കേസ്. ജയിലിലെ വസ്തുവകകള്‍ തടവുകാര്‍ തകര്‍ത്തുവെന്നും കേസുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button