Latest NewsIndia

മാങ്ങ പറിച്ചതിന്റെ പേരിൽ കൊച്ച് കുട്ടിയോട് ചെയ്‌ത ക്രൂരത

പാട്‌ന ; മാങ്ങ പറിച്ചതിന്റെ പേരിൽ കൊച്ച് കുട്ടിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. പാട്‌നയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള തീണ്ട്രിക്രി ഗ്രാമത്തിലാണ് ഈ അതിദാരുണമായ സംഭവം അരങ്ങേറിയത്. ചെറിയ പെരുന്നാള്‍ തലേന്ന് തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് എട്ട് വയസുകാരിയായ അമേരുണിനെ തോട്ടമുടമ സഞ്ജയ് മേഹ്ത ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിതാവ് ഇബ്രാഹിം സാഫിയോടൊപ്പം സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടെ അടുത്ത് കണ്ട തോട്ടത്തില്‍ നിന്ന് മാങ്ങ പറിക്കാനായി അമേരുണ്‍ കയറി. മകള്‍ പെട്ടെന്ന് തന്നെ തിരിച്ച് വരുമെന്ന പ്രതീക്ഷയിൽ ഇബ്രാഹിം സാഫി മകളെ കാത്ത് നിൽക്കാതെ തിരികെ വീട്ടിലെത്തി. പിന്നീട് ഏറെ സമയം കഴിഞ്ഞിട്ടും മകൾ തിരിച്ചെത്താത്തിനെ തുടർന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് തോട്ടത്തിനടുത്ത് മകളെ മരിച്ച നിലയിൽ കണ്ടത്.

ദേഹമാസകലം മുറിവേറ്റ നിലയിലും ഷോക്കേറ്റ് വികൃതമായ നിലയിലുമായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം തോട്ടത്തിൽ നിന്നും കണ്ടെടുത്തത്. തന്റെ മകളെ തോട്ടമുടമയായ സഞ്ജയ് മേഹ്തയും സഹായിയും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകായിരുന്നുവെന്ന് ഇബ്രാഹിം സാഫി നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button