CinemaLatest NewsBollywood

ദംഗല്‍ എന്റെ കഥയാണ് : വെളിപ്പെടുത്തലുമായി ചൈനീസ് ബോക്സിങ് താരം

ബോക്സ് ഓഫീസിൽ വൻ ഹിറ്റുകള്‍ നേടിയ ദംഗല്‍ എന്ന ചിത്രത്തെ ചൈനീസ് ജനതയും ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അതിനു തെളിവായി ദംഗൽ എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ചിത്രമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചൈനയുടെ ബോക്സിങ് താരം സുൽപിക്കർ മൈമൈതിയാലി. ‘ചെറുപ്പത്തിൽ എന്നെ ബോക്സിങ് പഠിപ്പിച്ചത് എന്റെ അച്ഛനായിരുന്നു. ഈ ചിത്രത്തിൽ കാണുന്നത് പോലെ തന്നെയായിരുന്നു അദ്ദേഹവും. അതിനാൽ തന്നെ ഈ ചിത്രം എന്റെ ജീവിതത്തോട് അടുത്ത് നിൽക്കുന്ന ഒന്നാണ്’. സുൽപിക്കർ വെളിപ്പെടുത്തി.

ഇന്ത്യയില്‍ ആദ്യമായി എത്തുന്ന സുൽപിക്കർ എന്ന 22 കാരൻ നന്ദി പറയുന്നത് ബോളിവുഡിനോടാണ്. ‘ഞാൻ ബോളിവുഡ് സിനിമകളുടെ വലിയ ഫാനാണ് . ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ എന്നിവരുടെ സിനിമകൾ ആസ്വദിച്ച് കാണാറുണ്ട്. ആ നാട്ടിലാണ് ആഗസ്റ് 5 വിജേന്ദറുമായുള്ള തന്റെ മത്സരം നടക്കുന്നത്’ സുൽപിക്കർ മൈമൈതിയാലി പറഞ്ഞു.

ഒരിടവേളക്ക് ശേഷം ചൈനയിൽ റിലീസ് ചെയ്ത ദംഗല്‍ വൻ വിജയമാണ് നേടുന്നത്. ചൈനയിലെ റിലീസോടെ ബോക്സ് ഓഫീസിൽ 2000 കോടി കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന ബഹുമതിയും ദംഗൽ നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button