Latest NewsGulf

സൗദിയുടെ നിര്‍ദ്ദേശങ്ങള്‍ ഖത്തര്‍ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കുമ്പോള്‍ സംഭവിക്കുന്നത്

അറബ് രാജ്യങ്ങള്‍ ഖത്തറിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള അവസാനദിവസം ഇന്നാണ്. ഖത്തറിന് ഭീകരവാദ ബന്ധം ഉണ്ടെന്ന് ആരോപിച്ച് അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും മുന്‍പ് അവസാനിപ്പിച്ചിരുന്നു. ഒരിക്കലും പാലിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് ഖത്തറിന് അറബ് രാജ്യങ്ങള്‍ നല്‍കിയതെന്ന് ഖത്തറിലെ വിദേശകാര്യമന്ത്രി ഷേയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ താനി വ്യക്തമാക്കി.

അതേസമയം മറ്റ് അറബ് രാജ്യങ്ങളുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ഷേയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ താനി വ്യക്തമാക്കി. അതായത് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും, ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. 13 നിര്‍ദ്ദേശങ്ങളാണ് കഴിഞ്ഞ പത്ത് ദിവസം മുന്‍പ് ഖത്തറിന് അറബ് രാജ്യങ്ങല്‍ നല്‍കിയത്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറല്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും അറബ് രാജ്യങ്ങള്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ മാസമാണ് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ തീവ്രവാദ ബന്ധം ആരോപിച്ച് ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചത്. ഖത്തറിലെ ടര്‍ക്കിഷ് മിലിറ്ററി ബേയ്‌സ്, അല്‍ ജസീറ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് എന്നിവ അടച്ചു പൂട്ടുക എന്നിവയും അറബ് രാജ്യങ്ങള്‍ ഖത്തറിന് കൊടുത്ത നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ ഖത്തര്‍ അംഗീകരിച്ചില്ല. അതേസമയം കൊടുത്ത നിര്‍ദ്ദേശങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് അറബ് രാജ്യങ്ങളും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button