Latest NewsCinemaMollywood

രാമലീല റിലീസ് മാറ്റിയതിനെകുറിച്ച് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം

ദിലീപിനെ നായകനാക്കി ടോമിച്ചൻ മുളകുപാടം നിർമ്മിച്ച രാമലീല ജൂലായ് 21 ന് തിയേറ്ററിൽ എത്തും. ചിത്രത്തിന്റെ സാങ്കേതികപരമായ ജോലികൾ പൂർത്തിയാകാത്തതിനാലാണ് റിലീസ് നീട്ടി വച്ചതെന്ന് ടോമിച്ചൻ മുളകുപാടം വ്യക്തമാക്കി. ജൂലായ് 7 ന് നിശ്ചയിച്ചിരുന്ന ചിത്രത്തിൻറെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു.

ചിത്രത്തിൽ വിശ്വാസമുണ്ടെന്നും ചിത്രം നന്നായാൽ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് സിനിമയുമായി ബന്ധപ്പെട്ടവർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ പ്രമേയം രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവര്‍ത്തനവുമാണ് . പുലിമുരുകൻ എന്ന വിജയ ചിത്രത്തിന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറിൽ എത്തുന്ന ചിത്രമാണ് രാമലീല.

shortlink

Related Articles

Post Your Comments

Related Articles


Back to top button