Latest NewsCricketSports

അപൂർവ റെക്കോർഡ് സ്വന്തമാക്കി ധോണി

അപൂർവ റെക്കോർഡ് സ്വന്തമാക്കി ധോണി. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറാവുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് ധോണി സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ കളിച്ചതോടെയാണ് ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്ക് ബൗച്ചറെ മറികടന്ന് ഈ അപൂർവ നേട്ടം ധോണി സ്വന്തമാക്കിയത്. 294 മത്സരങ്ങളിലാണ് മാര്‍ക്ക് ബൗച്ചർ വിക്കറ്റ് കീപ്പറായി കളിച്ചിട്ടുള്ളത്. കൂടാതെ 287 മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറായിട്ടുള്ള ആദം ഗില്‍ക്രിസ്റ്റിന്റെ റെക്കോര്‍ഡും നേരത്തെ ധോണി മറികടന്നിരുന്നു.

404 ഏകദിന മത്സരങ്ങളില്‍ 360 എണ്ണത്തിലും വിക്കറ്റ് കീപ്പറായി കളിച്ചിട്ടുള്ള ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 211 മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറായ പാക്കിസ്ഥാന്റെ മോയിന്‍ ഖാന്‍ പട്ടികയിലെ അഞ്ചാം സ്ഥാനത്ത് ഇടം നേടി.

മൊത്തത്തിലുള്ള കണക്കെടുക്കുമ്പോൾ പട്ടികയില്‍ ഒന്നാമൻ മാര്‍ക് ബൗച്ചറാണ്. ട്വന്റി-20, ഏകദിനം ടെസ്റ്റ് എന്നിവയിലായി 467 മത്സരങ്ങള്‍ കളിച്ച ബൗച്ചര്‍ 466 എണ്ണത്തിലും വിക്കറ്റ് കീപ്പറായിരുന്നു. മൂന്ന് ഫോര്‍മാറ്റിലുമായി സംഗക്കാര ളിച്ച 594 മത്സരങ്ങളില്‍ 464 മത്സരത്തിലും കീപ്പറായിരുന്നപ്പോൾ ധോണി കളിച്ച 461 മത്സരങ്ങളിലും വിക്കറ്റ് കീപ്പറായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button