Latest NewsTechnology

500 രൂപയ്ക്ക് 4ജി സ്മാർട്ട്ഫോണുമായി ഒരു മൊബൈൽ കമ്പനി

മുംബൈ: 500 രൂപക്ക്​ 4ജി സ്​മാര്‍ട്ട്​ഫോണുമായി ജിയോ എത്തുന്നതായി റിപ്പോർട്ട്. വോള്‍ട്ട്​​ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുതിയ ഫോൺ ജൂലൈ 21ന്​ പുറത്തിറക്കുമെന്നാണ് സൂചന.2ജി ഫോണുകള്‍ ഉപയോഗിക്കുന്നവരെയാണ്​​ റിലയന്‍സ്​ പുതിയ ഫോണിലൂടെ ലക്ഷ്യമിടുന്നത്​. ഇതോടെ കൂടുതൽ ആളുകൾ 4ജിയിലേക്ക് തിരിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ധന്‍ ധനാ ധന്‍ ഒാഫര്‍​ ജൂലൈ 31ന്​ അവസാനിക്കുന്ന പശ്​ചാത്തലത്തില്‍ പുതിയ ഒാഫറും ജിയോ അന്ന് തന്നെ അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. മൂന്ന്​ മാസത്തേക്ക്​ പ്രതിദിനം 4ജി വേഗതയില്‍ 1 ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ്​ കോളുകളുമാണ് ഈ ഓഫറിന് കീഴിൽ ജിയോ നൽകിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button