Latest NewsNews Story

കാരുണ്യത്തിന്റെ മാലാഖമാർ ചിരിക്കട്ടെ

ആർത്തു പെയ്യുന്ന മഴക്കാലം അതിന്റെ മധ്യാഹ്നത്തിലൂടെ കടന്നു പോവുകയാണ്. ഒപ്പം മഴയുടെ സന്തത സാഹാരികളായി എത്താറുള്ള രോഗങ്ങളും ശക്തിപ്രാപിച്ചിരിക്കുന്നു. ഡെങ്കിപ്പനിയും വയറൽപ്പനികളുമായി ആശുപത്രികളിൽ കാലുകുത്താൻ ഇടയില്ലാത്ത സാഹചര്യം. ഒട്ടു മിക്ക ആശുപതികളിലും അതിരാവിലെ മുതൽ രോഗികളുടെ നീണ്ട നിരയാണ്. രോഗികൾക്കും രോഗങ്ങൾക്കും ഇടയിലൂടെ ചിരിച്ചുകൊണ്ട് നടക്കുന്ന ചിലരുണ്ട്. എത്തുന്ന രോഗികളോട് സൗമ്യമായ രീതിയിൽ പെരുമാറി, അവർക്കൊപ്പം നിന്ന് കളിച്ചും ചിരിച്ചും ദിവസങ്ങൾ പ്രകാശപൂര്ണമാക്കുന്ന മാലാഖമാർ. നേഴ്സ്‌മാർ…

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തന്റെ മുന്നിലെത്തുന്ന പല സ്വഭാവക്കാരായ വ്യക്തികളെ പരിചരിക്കുന്നവരാണ് നേഴ്‌സുമാർ. ജോലിക്കിടയിൽ പലതരത്തിലുള്ള ദുരനുഭവങ്ങളും ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ടാവാം. എങ്കിലും പലരും ഈ മേഖലയിൽ എത്തിപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു പിറകിൽ അവരുടെ ഒരുമാസത്തെ ശമ്പളം പ്രതീക്ഷിച്ചിരിക്കുന്ന ഒരു കുടുംബമുണ്ടാകാം. ജീവിതത്തിന്റെ കഷ്ടപ്പാടുകളുണ്ടാവാം. പലപ്പോഴു൦ ഇവർക്കു ലഭിക്കുന്ന ശമ്പളം വളരെ തുച്ഛമാണ്. കാരുണ്യത്തിന്റെ മാലാഖമാർ അല്ലേ സേവനമാണ് പ്രധാനം എന്നൊക്കെ പറയുന്നവർ ഉണ്ട് ഈ സമൂഹത്തിൽ. ആശുപതികളിൽ മരുന്നെടുക്കാൻ ഒരൽപം താമസിച്ചാൽ, രോഗിക്കാവശ്യമായ കാര്യങ്ങൾ ചെയ്യാൻ വൈകിയാൽ ഇവർക്കുനേരെ കലിതുള്ളുന്നവരും ചുരുക്കമല്ല . ഇവരുടെ ഈ സഹനത്തെ സേവനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തുന്നവരുടെയും ശമ്പളം കൂട്ടിച്ചോദിക്കുമ്പോൾ കുടുംബത്തുള്ളവരെ സ്മരിക്കുന്ന മാനേജുമെന്റുകളും മുന്നിലേക്ക് ഒരു ചോദ്യം. ഇവരും മനുഷ്യരല്ലേ? നിങ്ങൾക്കുള്ളതുപോലെ തന്നെ അച്ഛനും അമ്മയും സഹോദരങ്ങളും ഓക്കേ ഇവർക്കുമില്ലേ ? …

പലപ്പോഴു തങ്ങള്കുടെ ജീവിതത്തിലെ പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും ഒരു ചിരിയിലൂടെ മറയ്ക്കാൻ ശ്രമിക്കുന്നവരാണ് ഇവർ. തന്റെ മുന്നിലെത്തുന്നവരെ ഒരു മടിയുംകൂടാതെ പരിചരിക്കുന്ന ഈ മാലാഖമാരുടെ മുഖത്തുയരുന്ന നിഷ്കളങ്കമായ പുഞ്ചിരികൾ മായാതിരിക്കണം. ഇവരുടെ ജോലിക്ക് അർഹമായ വേതനം ലഭ്യമാക്കണം. അതിനാവശ്യമായ നടപടികളാണ് ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button