Latest NewsSports

മലയാളി താരങ്ങളുടെ കരുത്തിൽ സ്വർണ്ണം നേടി ഇന്ത്യ

ഭുവനേശ്വർ ; മലയാളി താരങ്ങളുടെ കരുത്തിൽ 22ആമത് ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി ഇന്ത്യ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 400 മീറ്ററിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസ് പുരുഷ വിഭാഗത്തിലും, എസ്.നിർമ്മല വനിതാ വിഭാഗത്തിലും ഇന്ത്യക്കായി സ്വർണം നേടിയപ്പോൾ 1500 മീറ്ററിൽ അജയ് കുമാർ സരോജ് പുരുഷ വിഭാഗത്തിലും, വനിതാ വിഭാഗത്തിൽ മലയാളി താരം പി.യു.ചിത്രയും സ്വർണ്ണം കരസ്ഥമാക്കി. 400 മീറ്ററിൽ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതയെന്ന റെക്കോർഡും എസ്.നിർമ്മല സ്വന്തമാക്കി. നിലവിലെ ജയങ്ങളോടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സുവർണ മെഡൽ നേട്ടം ആറായി ഉയർന്നു.

400 മീറ്റർ പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ അരോക്യ രാജീവ് വെള്ളിയും, വനിതാ വിഭാഗത്തിൽ ജിസ്ന മാത്യു വെങ്കലവും നേടി. അത്‌ലറ്റിക്സിലെ ഗ്ലാമർ ഇനമായ 100 മീറ്റർ അടക്കം വെള്ളിയാഴ്ച ആകെ പത്ത് ഫൈനലുകളാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button