KeralaLatest NewsNews

ഇരിപ്പിടം മാറ്റിയും എം പിമാരുടെ യോഗത്തില്‍ റവന്യു മന്ത്രിയ്ക്കെതിരെ സി പി എം

തിരുവനന്തപുരം : വ്യാഴാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പി.മാരുടെ യോഗത്തില്‍ റവന്യൂ മന്ത്രിയുടെ ഇരിപ്പിടം മാറ്റി. എം.പി.മാരുടെ യോഗത്തില്‍ മുഖ്യമന്ത്രിക്കു തൊട്ടടുത്ത് ചീഫ് സെക്രട്ടറിക്കും അതിനപ്പുറത്ത് മന്ത്രി ഇ. ചന്ദ്രശേഖരനുമാണ് ഇരിപ്പിടം തയ്യാറാക്കിയിരുന്നത്. എന്നാല്‍ യോഗം തുടങ്ങുന്നതിനു തൊട്ടുമുമ്പ് ചന്ദ്രശേഖരന്റെ പേരെഴുതിയ ബോര്‍ഡ് അവിടെനിന്നുമാറ്റി ഒരു വശത്തേക്കു മാറിയുള്ള ഇരിപ്പിടത്തില്‍വെച്ചു.

അവിടെയുണ്ടായിരുന്ന മന്ത്രി പി. തിലോത്തമന്റെ ബോര്‍ഡ് ചന്ദ്രശേഖരന്റെ ഇരിപ്പിടത്തിലേക്കു മാറ്റിവെച്ചു. പരാതിയുയരാതിരിക്കാന്‍ സി.പി.ഐ. മന്ത്രിമാരുടെ ഇരിപ്പിടങ്ങളാണ് പരസ്​പരം മാറ്റിയത്. ഇതു ശ്രദ്ധയില്‍പ്പെട്ട മന്ത്രി തിലോത്തമന്‍ ചന്ദ്രശേഖരന്റെ അടുത്തുവന്ന് ആദ്യം ഒരുക്കിയ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. ചന്ദ്രശേഖരന്‍ അതിനു തയ്യാറായില്ല.

തുടര്‍ന്ന് തിലോത്തമന്‍തന്നെ ആ കസേരയിലിരിക്കുകയായിരുന്നു. സാധാരണ ഔദ്യോഗിക ചടങ്ങുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ടടുത്ത് രണ്ടാംസ്ഥാനത്ത് സി.പി.ഐ. നിയമസഭാകക്ഷി നേതാവുകൂടിയായ മന്ത്രി ഇ. ചന്ദ്രശേഖരനാണ് ഇരിക്കുക. സര്‍ക്കാരില്‍ രണ്ടാംസ്ഥാനം മുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐ.യുടെ നിയമസഭാകക്ഷി നേതാവിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button