അഗർത്തല: ത്രിപുരയിൽ നിന്ന് എൻ.ഡി.എ രാഷ്ട്രപതി സ്ഥാർനാർഥി രാംനാഥ് കോവിന്ദിന് 7 എം.എൽ.എമാരുടെ വോട്ടുകൾ ലഭിച്ചേക്കും. ഒറ്റ ബി.ജെ.പി എം.എൽ.എ പോലും ഇല്ലാത്ത ത്രിപുരയിൽ കോൺഗ്രസ് എം.എൽ.എ രത്തൻ ലാലും മറ്റ് ആറ് തൃണമൂൽ കോൺഗ്രസ് എം.എൽ.എമാരുമാണ് കോവിന്ദിനു വോട്ട് ചെയ്യുന്നത്.
കോവിന്ദുമായി രത്തൽ ലാൽ ഗുവാഹാട്ടിലിയും മറ്റു നേതാക്കൾ അസമിലും വച്ച് കൂടിക്കാഴ്ച നടത്തും. ഈ ഏഴു എം.എൽ.എ മാരും ബി.ജെ.പിയിൽ ചേരുന്നതിനെ പറ്റി ചർച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Post Your Comments