KeralaLatest NewsNews

ഇന്ന് ബി.ജെ.പി.ഹര്‍ത്താല്‍

 

പത്തനംതിട്ട: ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍ . പത്തനംതിട്ട ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിയ്ക്കുന്നു.രാവിലെ ആറുമുതലാണ് ഹര്‍ത്താല്‍ ആരംഭിച്ചത്. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

വെട്ടിപ്പുറത്ത് ആര്‍.എസ്.എസിന്റെ ഗുരുദക്ഷിണ പരിപാടിക്കുനേരെ നടന്ന സി.പി.എം.ആക്രമണത്തെ തുടര്‍ന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരായ ഏകപക്ഷീയ പോലീസ് നടപടിയിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട അറിയിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പിന്തുണച്ച പൊലീസ് ആറമ്മുള മണ്ഡലം അധ്യക്ഷന്‍ അഭിലാഷ് ഓമല്ലൂര്‍, യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ ഉപാധ്യക്ഷന്‍ ബി.അഭിലാഷ് ഉള്‍പ്പെടെ പത്തോളം സംഘപരിവാര്‍ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button