Latest NewsCricketNewsSports

ഗില്ലസ്പി കൊതിക്കുന്ന സ്ഥാനം

സിഡ്നി : ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച പേസ് ബോളർ ജാസൻ ഗില്ലസ്പി പുതിയ സ്ഥാനം സ്വപ്നം കാണുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനമാണ് ഗില്ലസ്പിയെ മോഹിപ്പിക്കുന്നത്. അടുത്ത തവണ താനും ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് ജാസൻ ഗില്ലസ്പി അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചായി നിയമതിനായ രവി ശാസ്ത്രിയെ അഭിനന്ദനക്കാനും ഗില്ലസ്പി മറന്നില്ല.

ഇത്തവണ അപേക്ഷിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സംശയമായിരുന്നുവെന്നു ഗില്ലസ്പി പറഞ്ഞു. ‘‘ ഈ വിഷയം കുടുംബാംഗങ്ങളുമായി സംസാരിച്ചു . ചിലപ്പോൾ അപേക്ഷിച്ചിട്ടുതന്നെ കാര്യമെന്നു വിചാരിച്ചിരുന്നു. പക്ഷേ പിന്നെ തോന്നും സമയമായിട്ടില്ല. ഇപ്പോൾ മനസു കൊണ്ട് ആ ജോലിക്ക് ഞാൻ തയാറായി. അതിനാൽ അടുത്ത അവസരത്തിൽ ഞാനും ഈ സ്ഥാനത്തിനായി മത്സരിക്കും.’’ – ഗില്ലസ്പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button