പികെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്തു

45
P-K-Kunhalikutty

ന്യൂഡല്‍ഹി: പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ജമ്മുകശ്മീരില്‍ നിന്നുള്ള ഫറൂഖ് അബ്ദുള്ളയും സത്യപ്രതിജ്ഞ ചെയ്തു. പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനം തുടങ്ങുന്ന ദിവസമായിരുന്നു ഇരുവരുടേയും സത്യപ്രതിജ്ഞ.

സ്പീക്കര്‍ സുമിത്രാ മഹാജന്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് വിജയത്തിലൂടെയാണ് പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായത്. ശ്രീനഗറിലെ ഉപതെരഞ്ഞെടുപ്പിലെ വിജയമാണ് ഫറൂഖ് അബ്ദുള്ളയെ ലോക്സഭയിലെത്തിച്ചത്. ഫറൂഖ് അബ്ദുള്ള കശ്മീരിയിലും കുഞ്ഞാലിക്കുട്ടി ഇംഗ്ലീഷിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

എംപിയായിരുന്ന ഇ അഹമ്മദിന്റെ ആകസ്മിക നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നന്നത്. എല്‍ഡിഎഫിലെ എംബി ഫൈസലിനെ 1,71,023 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു കുഞ്ഞാലിക്കുട്ടി വിജയം നേടിയത്.