അമേരിക്കൻ ആരോപണം തള്ളി യു.എ. ഇ

523

ന്യൂയോര്‍ക്ക്: ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും ഹാക്ക് ചെയ്തതെന്ന വാര്‍ത്ത യു.എ.ഇ നിഷേധിച്ചു. എന്നാല്‍ ഖത്തര്‍ വാര്‍ത്താ ഏജന്‍സിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും ഹാക്ക് ചെയ്തത് യു എ ഇ ആണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്.

കഴിഞ്ഞ മെയ് 23 നാണ് ന്യൂസ് ഏജന്‍സിയുടെ വെബ്സൈറ്റും സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളും ഹാക്ക് ചെയ്ത് ഖത്തര്‍ അമീറിന്റെ പേരില്‍ വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചത്. ഈ റിപ്പോർട്ട് തെറ്റാണെന്ന് അമേരിക്കയിലെ യുഎഇ അംബാസിഡർ യൂസഫ് അൽ ഒത്വയ്ബ പറഞ്ഞു.

തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്ന ഈ പ്രസ്താവന ഉയര്‍ത്തിക്കാട്ടിയാണ് ചില അയല്‍രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചത്. ഭീകര പ്രസ്ഥാനങ്ങൾക്ക് ധനസഹായം നൽകുന്നുവെന്നാരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്റിൻ, ഈജിപ്ത്, യെമൻ, മാലദ്വീപ്, കിഴക്കൻ ലിബിയ എന്നീരാജ്യങ്ങളാണ് ഖത്തറുമായുള്ള ബന്ധം വിഛേദിച്ചിരിക്കുന്നത്.