CinemaMollywoodLatest NewsMovie SongsEntertainment

മമ്മൂട്ടിയും ദിലീഷ് പോത്തനും ഒരുമിക്കുന്നു!!

വ്യത്യസ്തതയാര്‍ന്ന ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായി മാറിയ ദിലീഷ് പോത്തനും മമ്മൂട്ടിയും ഒന്നിക്കുന്നു. മഹേഷിന്റെ പ്രതികാരത്തിന്റെ രചനയില്‍ പങ്കാളിയാവുകയും കോ ഡയറക്റ്ററായി പ്രവര്‍ത്തിക്കുകയും ചെയ്ത ശ്യാം പുഷ്കരനാണ് പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആദ്യ വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. അടുത്ത വര്‍ഷം ആദ്യമായിരിക്കും ഈ ചിത്രം ആരംഭിക്കുകയെന്നും സൂചന.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങളിലൂടെ തന്റെ സ്വീകാര്യത വര്‍ധിപ്പിച്ച സംവിധായകനാണ് ദിലീഷ്. റിയലിസ്റ്റിക് അവതരണവും സ്വാഭാവിക നര്‍മവും ചേര്‍ത്താണ് ഈ രണ്ട് ചിത്രങ്ങളുമെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button