Latest NewsKeralaNews

കലാഭവൻ മണി, ദിലീപ് വിഷയങ്ങളിൽ നേട്ടമുണ്ടാക്കിയത് പീപ്പിൾ ടിവി; റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: കലാഭവൻ മണിയുടെ മരണവാർത്ത നൽകിയപ്പോഴും നടിയെ ആക്രമിച്ച കേസിൽ ജനപ്രിയനായകൻ ദിലീപ് ജയിലിൽ ആയപ്പോഴും മികച്ച നേട്ടമുണ്ടാക്കിയത് കൈരളി പീപ്പിൾ. ചാനലുകളുടെ റേറ്റിങ് സംബന്ധിച്ച്‌ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച്‌(ബാര്‍ക്ക്)ന്റെ ഏറ്റവും പുതിയ പഠനറിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.

നടന്‍ അറസ്റ്റിലായതിനു ശേഷമുള്ള ഒരാഴ്ച മലയാളത്തിലെ മറ്റു ചാനലുകളുമായി താരതമ്യം ചെയ്യുമ്പോൾ കൈരളി പീപ്പിൾ ചാനൽ 25 ശതമാനം വളർച്ചയാണ് നേടിയത്. മനോരമ ന്യൂസും മീഡിയ വണ്‍ ടിവിയുമാണ് രണ്ടാം സ്ഥാനത്തുള്ളത്. 12 ശതമാനം വളർച്ചയാണ് ഇവർ നേടിയത്. മാതൃഭൂമി ന്യൂസും ന്യൂസ് 18 കേരളയും 11 ശതമാനംവീതം വളര്‍ച്ച നേടി. എന്നാൽ ഏഷ്യനെറ്റിനും റിപ്പോര്‍ട്ടര്‍ ടിവിയിക്കും മംഗളം ടിവിക്കും പത്തു ശതമാനം വളര്‍ച്ചയെ നേടാനായിട്ടുള്ളൂ. അതേസമയം ജയ്ഹിന്ദ്, ജീവന്‍ എന്നീ ചാനലുകള്‍ ബാര്‍ക്കിന്റെ പട്ടികയില്‍ നിന്നുതന്നെ പുറത്തായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button