KeralaLatest NewsNews

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ചുഴലി കൊടുങ്കാറ്റ്: വന്‍ നാശ നഷ്ടം

തൊടുപുഴയില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ച് ചുഴലിക്കാറ്റ്. ഇന്നലെ രാവിലെ വീശിയടിച്ച ചുഴലി കൊടുങ്കാറ്റില്‍ കരിമണ്ണൂര്‍, കോടിക്കുളം, കുമാരമംഗലം പഞ്ചായത്തുകളില്‍ വന്‍ നാശനഷ്ടമുണ്ടായി. 15 കിലോമീറ്റര്‍ ചുറ്റളവില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍  ഒരേക്കര്‍ സ്ഥലത്തെ കപ്പയും മൂന്നുറോളം റബ്ബര്‍ മരങ്ങളും നിലം പൊത്തി. നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ആളപായമില്ല. ഏകദേശം 10 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. മരവും വൈദ്യുതി പോസ്റ്റുകളും മറിഞ്ഞു വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button