Latest NewsNewsInternational

പ്രമുഖ റോക്ക് ഗായകന്‍ ആത്മഹത്യ ചെയ്ത നിലയില്‍

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ റോക്ക് ഗായകന്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അമേരിക്കന്‍ റോക്ക് ബാന്‍ഡായ ലിന്‍കിന്‍ പാര്‍ക്കിന്റെ മുഖ്യ ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ ആത്മഹത്യ ചെയ്തത്. സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് 42 കാരനായ ഗായകനെ കണ്ടെത്തിയത്.

ജീവിതത്തിന്റെ പല ഘട്ടത്തിലും മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ താന്‍ ചെറുപ്പകാലത്ത് ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കാര്യം പലപ്പോഴും പൊതു വേദികളില്‍ പറയാറുണ്ടായിരുന്നു. രണ്ട് വിവാഹങ്ങള്‍ കഴിച്ച അദ്ദേഹത്തിന് ആറ് മക്കളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button