Latest NewsNewsDevotional

അലി (റ )യോട് നബി (സ ) യുടെ 40 ഉപദേശങ്ങള്‍

1. സുബഹിക്കും സൂര്യോദയത്തിനുമിടയിലും, അസറിനും മഗ്രിബിനുമിടയിലും ഉറങ്ങരുത്. അതുപോലെ, മഗ്രിബിനും ഇഷാക്കുമിടയിലും ഉറങ്ങരുത്.
2. പിശുക്കന്മാരായ ആളുകളുടെ കൂടെ സമയം ചിലവഴിക്കുന്നത്  ഒഴിവാക്കുക.
3. ഇരിക്കുന്ന ആളുകളുടെ ഇടയില്‍ കയരിയിരുന്ന്‍ ഒരിക്കലും  ഉറങ്ങരുത്.
4. ഇടതു കൈ കൊണ്ട് തിന്നുകയോ കുടിക്കുകയോ  ചെയ്യരുത്.
5. പല്ലുകളുടെ ഇടയില്‍ നിന്ന്  ഭക്ഷണം പുറത്തെടുത്ത്  കഴിക്കരുത്.
6. വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്.
7. രാത്രിയില്‍ കണ്ണാടിയില്‍ നോക്കരുത്.
8. നമസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കി നില്‍ക്കരുത്.
9. വിസര്‍ജ്യ സ്ഥലത്ത് ഒരിക്കലും തുപ്പരുത്.
10. പല്ലുകള്‍ കരി കൊണ്ട് വൃത്തിയാക്കാന്‍ ശ്രമിക്കരുത്.
11. ഇരുന്നിട്ടു മാത്രമേ  ട്രൗസറുകള്‍ അണിയാവൂ.
12.പല്ല് കൊണ്ട് ഉറപ്പുള്ള സാധനങ്ങള്‍ കടിച്ചു പൊട്ടിക്കാന്‍ ശ്രമിക്കരുത്.
13. ഭക്ഷണം ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്.
14. മറ്റുള്ളവരുടെ പാഴ്ച്ചകകളിലേക്ക് നോക്കരുത്.
15.ബാങ്കിന്റെയും ഇകാമാത്തിന്റെയും ഇടയില്‍ സംസാരിക്കാന്‍ ശ്രമിക്കരുത്.
16. വിസര്‍ജ്യ സ്ഥലത്ത് വെച്ച് സംസാരിക്കുന്നത് ഒഴിവാക്കുക.
17. സ്വന്തം  സുഹൃത്തുകളെ പറ്റി കഥകള്‍ പറയരുത്.
18. നിന്റെ സുഹൃത്തുകളെ നീ ദേഷ്യപ്പെടുത്തരുത്.
19. നടക്കുമ്പോള്‍ ഒരിക്കലും പിന്നിലേക്ക്‌ തുടര്‍ച്ചയായി തിരിഞ്ഞു നോക്കരുത്.
20. നടക്കുമ്പോള്‍ കാലുകളുടെ അടയാളം പതിക്കാതെ നോക്കണം.
21. സുഹൃത്തുക്കളെ പറ്റി സംശയാലു ആകരുത്.
22. ഒരിക്കലും കളവു പറയരുത്.
23. മണത്തു നോക്കി ഭക്ഷിക്കാതിരിക്കുക.
24. മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ വ്യക്തമായി സംസാരിക്കുക.
25. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക.
26.സ്വയം തീരുമാനമെടുക്കാതെ, അറിവുള്ളവരോട് ചോദിക്കുക.
27.സ്വയം ആത്മാഭിമാനം കൊള്ളരുത്.
28. നിന്റെ ഭക്ഷണത്തെ പറ്റി ഒരിക്കലും ദുഖിക്കരുത്.
29. സ്വയം വീമ്പ് പറയരുത്.
30. പിച്ചക്കാരെ പിന്തുടരരുത് .
31. അതിഥികളെ നല്ല മനസ്സോടെ സല്കരിക്കുക.
32. ദാരിദ്യമായിരിക്കുമ്പോള്‍ ക്ഷമയുള്ളവനായിരിക്കുക.
33. നല്ല കാര്യങ്ങള്‍ക്ക് സഹായിക്കുക.
34.നിന്റെ തെറ്റുകളെ പറ്റി ചിന്തിക്കുക, പശ്ചാത്തപിക്കുക.
35. നിന്നോട് തെറ്റ് ചെയ്തവരോട് നീ നല്ലത് ചെയ്യുക.
36. നിനക്ക് ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക.
37. അധികം ഉറങ്ങരുത്, അത് ഓര്‍മ്മക്കേടിന് കാരണമാവും,
38. ഒരു ദിവസം നൂറു പ്രാവശ്യമെങ്കിലും  ചെയ്ത തെറ്റുകളെ കുറിച്ചോര്‍ത്തു ദുഖിക്കുക.
39. ഇരുട്ടത്ത് ഭക്ഷണം കഴിക്കരുത്.
40. വായ നിറയെ ഇട്ടു ഭക്ഷിക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button