Latest NewsNewsIndia

പാന്ദറിനും കോലിക്കും വധശിക്ഷ

ന്യൂഡല്‍ഹി: നിതാരി കൂട്ടക്കൊലക്കേസില്‍ പ്രതികളായ രണ്ടു പേര്‍ക്ക് കോടതി വധശിക്ഷ വധിച്ചു. മൊനീന്ദര്‍ സിങ് പാന്ദറിനും അദ്ദേഹത്തിന്റെ വീട്ടു ജോലിക്കാരന്‍ സുരീന്ദര്‍ കോലിക്കുമാണ് കോടതി വധശിക്ഷ നല്‍കാന്‍ തീരുമാനിച്ചത്. 20 വയസുകാരിയായ പിങ്ക് സര്‍ക്കാറിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് കോടതിയുടെ വിധി. ഘാസിയാബാദിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റകൃത്യങ്ങളാണ് ഇവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.

വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പാന്ദറിന്റെ അഭിഭാഷകന്‍ ദേവ് രാജ് സിംഗ് അറിയിച്ചു. പിങ്കി കൊലപാതകക്കേസില്‍ സി.ബി.ഐ
ചാര്‍ജ് ഷീറ്റില്‍ പാന്ദറിന്റെ രേഖപ്പെടുത്തിയിട്ടില്ല. 2006 ഒക്ടോബര്‍ അഞ്ചിന് ഡെറാഡൂണിലേക്കു പാന്ദര്‍ പോയിരുന്നു. തിരിച്ച് നോയിഡയിലെ തന്റെ ഓഫീസിലെത്തുന്നത് ഒക്ടോബര്‍ 10നാണെന്നും സി.ബി.ഐയുടെ അന്വേഷണത്തില്‍ തെളിഞ്ഞു. പാന്ദറിന് പിങ്കി സര്‍ക്കാര്‍ കേസുമായി ബന്ധമില്ലെന്നാണ് ഈ തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നും അഭിഭാഷകന്‍ അവകാശപ്പെട്ടു.

പിങ്കിയെ കോലി തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് ബലാത്സംഗം ചെയ്തു കൊന്നു. അതിനു ശേഷം ശരീരഭാഗങ്ങള്‍ മുറിച്ച് വീടിനു സമീപമുള്ള ഓടയില്‍ ഉപേക്ഷിച്ചു എന്നാതാണ് കേസിനു ആസ്പദമായ സംഭവം. 2006 ഒക്ടോബര്‍ 5നാണ് കൊലപാതകം നടന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button