Latest NewsCinemaMollywoodMovie SongsEntertainment

നീണ്ട ഇടവേള അവസാനിപ്പിച്ച് ഇവര്‍ വീണ്ടും ഒന്നിക്കുന്നു !!!

പൃഥ്വിരാജും സംവിധായകന്‍ വിജി തമ്പിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. നമ്മള്‍ തമ്മില്‍, കൃത്യം എന്നീ സിനിമകള്‍ക്ക് ശേഷം നീണ്ട ഇടവേള അവസാനിപ്പിക്കുകയാണ് ഇരുവരും. പൃഥ്വിയെ നായകനാക്കി വേലുത്തമ്പി ദളവയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു ചിത്രം വിജി തമ്പി ഒരുക്കുന്നതായി സൂചന. വിജി തമ്പിയും പൃഥിയും ഒന്നിക്കുന്നതായുള്ള വാര്‍ത്ത പുറത്തുവിട്ടത് പൃഥ്വിരാജ് തന്നെയാണ്.

വിജി തമ്പിയുടെ കരിയറിലെ ബിഗ് ബഗ്ജറ്റ് ചിത്രമായിരിക്കും ഇതെന്നും പൃഥ്വി പറഞ്ഞു. മലയാളത്തിലെ മറ്റൊരു വലിയ സിനിമയായിരിക്കും ഈ പ്രോജക്ടെന്നും വിജി തമ്പിയുടെ സിനിമാ കരിയറില്‍ ഇടവേള വരാന്‍ കാരണം ഈ പ്രോജക്ടിന് വേണ്ടിയായിരുന്നെന്നും പൃഥ്വി പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച്‌ ഔദ്യോ​ഗിക സ്ഥിരീകരണവും ഉണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button