Latest NewsNewsIndiaTechnology

റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചു

ബെംഗളൂരു: റെഡ്മി നോട്ട് ഫോര്‍ പൊട്ടിത്തെറിച്ചു. ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണാണ് റെഡ്മി നോട്ട് ഫോര്‍. ഈ മാസം 17ന് ബെംഗളുരുവിലെ ഒരു മൊബൈല്‍ കടയിലാണ് സംഭവം. പൊട്ടിത്തെറിയില്‍ കടയുടമക്ക് പൊള്ളലേറ്റു.

അര്‍ജ്ജുന്‍ എന്നയാള്‍ സിംകാര്‍ഡ് ഇടുന്നതുമായി ബന്ധപ്പെട്ട സംശയം തീര്‍ക്കുന്നതിന് ബെംഗളൂരുവിലെ ഒരു മൊബൈല്‍ കടയില്‍ എത്തിയതായിരുന്നു. കടയുടമ പരിശോധിക്കുന്നതിനിടെ പൊടുന്നനെ ഫോണ്‍ അഗ്നിഗോളമായി മാറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഷവോമി സംഭവം അന്വേഷിച്ച് വരികയാണെന്ന് കമ്പനി വക്താവ് പ്രതികരിച്ചു. ഞങ്ങള്‍ ഉപഭോക്താവിന്റെ സുരക്ഷയ്ക്കാണ്‌ പ്രാധാന്യം കൊടുക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അര്‍ജ്ജുന്‍ എന്നയാളില്‍ നിന്ന് കാര്യങ്ങള്‍ കമ്പനി ചോദിച്ചറിയുമെന്നും ഷവോമി വാക്താവ് അറിയിച്ചു.

അര്‍ജ്ജുന്‍ ജൂണില്‍ ഈ കടയില്‍ നിന്ന് തന്നെയാണ് ഫോണ്‍ വാങ്ങിയത്. തീപിടുത്തത്തില്‍ കടയുടമയുടെ കൈക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ കടയുടമ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button