Latest NewsNewsIndia

ചിതയിലേക്കെടുത്ത മൃതദേഹത്തില്‍ അസാധാരണത്വം; ഭാര്യ അറസ്റ്റില്‍

ഡൽഹി: ചിതയിലേക്കെടുത്ത മൃതദേഹത്തില്‍ അസാധാരണത്വം. മൃതശരീരത്തിന്റെ കഴുത്തില്‍ കണ്ട പാടുകള്‍ ശവസംസ്‌കാര ചടങ്ങിനെത്തിയ ആൾക്കാരുടെ ശ്രദ്ധയില്‍ പെട്ടതോടെ സ്ഥിതി ഗതികള്‍ മാറിമറിഞ്ഞു. അതുവരെ കരഞ്ഞിരുന്ന ഭാര്യയാണ് കുറ്റവാളി എന്ന പോലീസിന്റെ വെളിപ്പെടുത്തല്‍ നാട്ടുകാരെ ഞെട്ടിക്കുന്നതായിരുന്നു. 32കാരിയായ ശില്‍പി അധികാരിയെയാണ് കൊലപാതക കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവം നടന്നത് ഡല്‍ഹിയിലെ കപഷേറയിലാണ്. അലറിക്കരയുന്ന ശില്‍പിയുടെ ശബ്ദം കേട്ടാണ് തിങ്കളാഴ്ച്ച അയല്‍പക്കത്തുള്ളവര്‍ എഴുന്നേറ്റത്. ഭര്‍ത്താവ് നിതീഷ് കുമാര്‍ ഹൃദയാഘാതം വന്നു മരിച്ചു എന്നാണ് അവർ പറഞ്ഞത്. മൃതദേഹത്തിൽ നിന്ന് അസഹനീയമായി ദുർഗന്ധവും വമിക്കുണ്ടായിരുന്നു. അതിനാൽ പെട്ടെന്ന് തന്നെ ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ കൂട്ടുകയായിരുന്നു നാട്ടുകാര്‍. 36 ഡിഗ്രി വരെ ചൂട് അനുഭവപ്പെട്ട ദിവസമായിരുന്നു അന്ന്. അതുകൊണ്ടാണ് ദുര്‍ഗന്ധം വമിക്കുന്നതെന്നാണ് നാട്ടുകാര്‍ കരുതിയത്.

എന്നാൽ ചിതയിലേക്കെടുത്ത മൃതദേഹത്തിന്റെ കഴുത്തില്‍ കണ്ട പാടുകളും അസാധാരണ ദുര്‍ഗന്ധവും ചടങ്ങിനെത്തിയ ഒരാളുടെ സംശയത്തിനിടയാക്കി. തുടർന്ന് അയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അങ്ങനെയാണ് യഥാർഥ മരണ കാരണം പുറം ലോകം അറിയുന്നത്. പോലീസെത്തി ചിതയില്‍ നിന്ന് മൃതദേഹം ഉടൻതന്നെ പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്തു.

നിതീഷ് മദ്യപിച്ച് വന്ന് എന്നും ഭാര്യയെ തല്ലുന്ന ഭര്‍ത്താവായിരുന്നു. ഇതിൽ സഹികെട്ടാണ് ഭര്‍ത്താവിനെ കൊല്ലാനുള്ള പദ്ധതി ശില്‍പി തയ്യാറാക്കുന്നത്. ശനിയാഴ്ച്ച വീട്ടിലെത്തിയ ഭര്‍ത്താവിന് അമിതയളവില്‍ മദ്യം നല്‍കി മയക്കി കിടത്തി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. എന്നാല്‍ കൊലപാതക ശേഷം മൃതദേഹം എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഇതേ തുടർന്ന് രണ്ട് ദിവസത്തോളം ഒറ്റമുറി വീട്ടില്‍ പുറത്തിറങ്ങാതെ മൃതദേഹത്തോടൊപ്പം ശില്‍പി കഴിഞ്ഞു. ഒടുവില്‍ മൂന്നം ദിവസം വീടിനു പുറത്തിറങ്ങി ഭര്‍ത്താവ് ഹൃദയാഘാതം വന്ന് മരിച്ചു എന്ന് അയല്‍വാസികളെ അറിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button