CinemaMovie SongsEntertainmentHollywood

ഇരുപതാം വാര്‍ഷികത്തില്‍ മറ്റൊരു വിസ്മയവുമായി ടൈറ്റാനിക് ടീം

ആരാധകരെ വിസ്മയിപ്പിച്ച ടൈറ്റാനിക്കിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കപ്പെടുകയാണ്. 1997 ൽ പുറത്തിറങ്ങിയ ഈ പ്രണയ കഥയുടെ ആവിഷ്കാരം ഒരുക്കിയിരിക്കുന്നത് ജെയിംസ് കാമറൂൺ എന്ന സംവിധായകനാണ്. 1912 ഏപ്രിൽ 15 ന് വടക്കൻ അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ തകർന്നുവീണ കപ്പലിന്റെ കഥയും, ഒപ്പം മനോഹരമായ പ്രണയവും ഒത്തുചേർന്നപ്പോൾ ടൈറ്റാനിക് ലോകത്തിനു മുമ്പിൽ പുതിയൊരു വിസ്മയായി മാറി.

ഏതൊരു സിനിമാ പ്രേമിയും അമ്പരപ്പിച്ച ഈ ചിത്രത്തിനു 2017 ൽ ഇരുപതുവര്‍ഷം തികയുകയാണ്. വാർഷികാഘോഷത്തിന്റെ ഭാഗമായി ചിത്രത്തിന്റെ ഡോക്യുമെന്ററി ഒരുക്കാൻ തയാറെടുക്കുകയാണ് സംവിധയകൻ ജെയിംസ് കാമറൂൺ. ഒരു മണിക്കൂർ നീണ്ട് നിൽക്കുന്ന ഡോക്യുമെന്ററിയാണ് ചിത്രീകരിക്കുന്നത്. നാഷണൽ ജോഗ്രഫിക്കുമായി ചേർന്നാണ് ചിത്രീകരണം നടത്തുന്നത്. ഡിസംബറിലാണ് ഡോക്യുമെന്ററി പ്രദർശനത്തിന് എത്തുന്നത്. ടൈറ്റാനിക്കിനു വേണ്ടി കാമറൂൺ നടത്തിയ യാത്രകളും ഇതിൽ ഉൾപെടുത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button