Latest NewsIndia

ഇന്ത്യക്കെതിരെ ശക്തമായ താക്കീതുമായി ചൈന

ന്യൂ ഡൽഹി ; ഇന്ത്യക്കെതിരെ ശക്തമായ താക്കീതുമായി ചൈന. ഡോക്ക്ലാം അതിർത്തി തർക്കവുമായ ബന്ധപ്പെട്ട് സൈനികരെ എത്രയും വേഗം പിന്‍വലിക്കണമെന്ന ഇന്ത്യയോട് ചൈന ആവശ്യപ്പെട്ടു. ഇന്ത്യയിലെ ചൈനീസ് എംബസി പുറത്തിറക്കിയ പതിനഞ്ച് പേജോളം വരുന്ന പ്രസ്താവനയിലാണ് ഇന്ത്യന്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി ചൈന രംഗത്തെത്തിയത്. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവ് അജിത് ദോവല്‍ ബെയ്ജിംഗിലെത്തി ചൈനീസ് പ്രതിനിധിയുമായി ചര്‍ച്ച നടത്തിയതിനു ശേഷവും ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയത് അസ്വാഭാവികമെന്ന് ഇന്ത്യ വിലയിരുത്തുന്നു.

ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ സ്ഥലത്ത് അതിക്രമിച്ചു കയറിയിരിക്കുന്നു എന്ന ആരോപണത്തെ സാധൂകരിക്കാന്‍ പ്രദേശത്തിന്റെ ഭൂപടം ഉള്‍പ്പടെയാണ് പ്രസ്താവന പുറത്തിറക്കിയത്. ഡോക്ക്ലാമിലെ റോഡ് നിര്‍മ്മാണം തടയാന്‍ 270 ഇന്ത്യന്‍ സൈനികര്‍ അവിടെ തമ്പടിച്ചിരിക്കുകയാണെന്നും ഇപ്പോള്‍ സൈനികരുടെ എണ്ണം 400 ആയി ഉയര്‍ന്നിട്ടുണ്ടെന്നും പ്രസ്താവനയിലുണ്ട്.

ഭൂപടത്തിന്‌ പുറമേ രണ്ട് ചിത്രങ്ങളും 1890ലെ കരാറിന്റെ പകര്‍പ്പും പ്രസ്താവനയ്‌ക്കൊപ്പം പുറത്തുവിട്ടു. എത്രയും വേഗം സൈനികരെ പ്രദേശത്ത് നിന്ന് പിന്‍വലിക്കണമെന്നും കടന്നുകയറ്റത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നുമാണ് പ്രസ്താവനയിലൂടെ ചൈന ഇന്ത്യക്ക് നല്കുന്ന താക്കീത്. എന്നാൽ ഈ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല.

ജൂണ്‍ 30നാണ് ഇന്ത്യ അവസാനമായി ഔദ്യോഗിക പ്രതികരണം നടത്തിയത്. ഭൂട്ടാനെ സംരക്ഷിക്കേണ്ടത് കടമയാണെന്നും ഭൂട്ടാന്‍ അതിര്‍ത്തിയിലെ ചൈനയുടെ അനധികൃത റോഡ് നിര്‍മ്മാണം അനുവദിക്കില്ലെന്നുമുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button