Latest NewsNewsIndia

എം.വെങ്കയ്യ നായിഡു പുതിയ ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ഥി എം.വെങ്കയ്യ നായിഡു തെരെഞ്ഞടുക്കപ്പെട്ടു. 771 എം പി മാര്‍ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് വെങ്കയ്യ നായിഡു പരാജയപ്പെടുത്തിയത്. വെങ്കയ്യ നായിഡുവിനു 516 വോട്ട് കിട്ടിയപ്പോള്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് ലഭിച്ചത് 244 വോട്ടാണ്. രാവിലെ പത്തുമുതല്‍ അഞ്ചു വരെയാണ് വോട്ടെടുപ്പ് നടന്നത്.

ലോക്‌സഭ, രാജ്യസഭ അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണച്ച ബിജെഡിയും ജനതാദള്‍ (യു)വും ഈ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനൊപ്പമായിരുന്നു. ഉപരാഷ്ട്രപതിയാണ് രാജ്യസഭാ അധ്യക്ഷന്‍.

ലോകസഭയില്‍337 അംഗങ്ങളും രാജ്യസഭയില്‍ 80 അംഗങ്ങളും ഉള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയം അനായസമായിരുന്നു. എഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഉപരാഷ്ട്പതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അബ്ദുല്‍ വഹാബിനും പി.കെ.കുഞ്ഞാലിക്കുട്ടിക്കും വോട്ടുചെയ്യാനായില്ല. ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം മുംബൈയില്‍ പിടിച്ചിട്ടതിനാല്‍ ഇരുവര്‍ക്കും സമയത്തിന് ഡല്‍ഹിയില്‍ എത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button