Latest NewsNewsIndia

ആയിരം കോടി മുതല്‍മുടക്കില്‍ ഇന്ത്യയില്‍ പ്രമുഖ കമ്പനിയുടെ ഉത്പാദനശാല

കോ​ൽ​ക്ക​ത്ത: 1000 കോ​ടി മു​ത​ൽ​മു​ട​ക്കി​ൽ ഇന്ത്യയിൽ ഉ​ത്പാ​ദ​ന യൂ​ണി​റ്റ് തു​ട​ങ്ങാനുള്ള ഒരുക്കത്തിലാണ് ബ്രി​ട്ടാ​നി​യ ഇ​ൻ​ഡ​സ്ട്രീ​സ്. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ര​ഞ്ച​ൻ​ഗാ​വി​ലാണ് ഉ​ത്പാ​ദ​ന യൂ​ണി​റ്റ് ആരംഭിക്കുന്നത്. ബ്രി​ട്ടാ​നി​യ ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ നു​സ്‌​ലി വാ​ഡി​യ​യാ​ണ് ഇ​ക്കാ​ര്യം അറിയിച്ചത്. ക​മ്പ​നി​യു​ടെ 98-ാം വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക​മ്പ​നി​യു​ടെ ഏ​റ്റ​വും വ​ലി​യ ബി​സ്ക​റ്റ് ഉ​ത്പാ​ദ​ക പ്ലാ​ന്‍റാ​ണ് പുതുതായി ആരംഭിക്കുന്നത്. ഗ്രീ​ക്ക് ക​ന്പ​നി​യാ​യ ചി​പി​റ്റ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ലാ​ന്‍റ് നിർമിക്കുന്നത്. 2018 ജൂ​ണി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കുന്ന വിധത്തിലായിരിക്കും പ്ലാ​ന്‍റ് നിർമാണം. പ്ലാ​ന്‍റി​നോ​ടു ചേ​ർ​ന്ന് പ്ര​തി​ദി​നം ഏ​ഴു ല​ക്ഷം ലി​റ്റ​ർ പാ​ൽ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലുള്ള ഡെ​യ​റി ഫാമും ആരംഭിക്കും.

shortlink

Post Your Comments


Back to top button