Latest NewsNewsIndia

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണം; കോണ്‍ഗ്രസ്

ഗാന്ധിനഗര്‍: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കും. ഏറെ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറിയ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ചട്ടപ്രകാരമല്ല തെരഞ്ഞെടുപ്പ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന പരാതി.

കോണ്‍ഗ്രസ് നേരത്തെ കൂറുമാറിയ രണ്ട് എംഎല്‍എമാരുടെ വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. ബിജെപി പ്രതിനിധിയെ കുറുമാറിയ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയതാണ് വിവാദമായത്.

കോണ്‍ഗ്രസിന് എതിരായി ഏഴ് എംഎല്‍മാരാണ് വോട്ട് ചെയ്തത്. ഇതോടെ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിജയസാധ്യത മങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിമത എംഎല്‍എമാര്‍ ബാലറ്റ് പേപ്പര്‍ ബിജെപി പ്രതിനിധിയെ ഉയര്‍ത്തിക്കാട്ടിയെന്ന വിവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button