തിരുവനന്തപുരം: കോണ്‍ഗ്രസ് ആദ്യം ജിഎസ്ടി കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തതില്‍ തനിക്കിപ്പോള്‍ കുറ്റബോധമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക്.
നിയമസഭയില്‍ ജിഎസ്ടി ഓര്‍ഡിനന്‍സ് നിയമമാക്കുന്ന ബില്‍ അവതരണത്തിനിടെ തോമസ് ഐസക്കിന് സിപിഎം എംഎല്‍എമാരുടെ വിമര്‍ശനം ഉണ്ടായിരുന്നു. ജിഎസ്ടിയില്‍ അനുകൂല നിലപാട് എടുത്തതിനും, സ്വാഗതം ചെയ്തതിനുമായിരുന്നു വിമര്‍ശനം. ജിഎസ്ടി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടും വിലകുറയാത്തത് എന്ത് കൊണ്ടെന്ന് ചോദിക്കുമ്‌ബോള്‍ സാങ്കേതികത്വം പറഞ്ഞിട്ട് കാര്യമില്ലെന്നും എം.സ്വരാജ് ഐസക്കിനെ പരോക്ഷമായി വിമര്‍ശിച്ചു.
ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് മൂന്ന് വിമര്‍ശനങ്ങള്‍ ഞാന്‍ അംഗീകരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ഇതിന് തോമസ് ഐസക്ക് മറുപടി നല്‍കിയത്. അതെസമയം ജിഎസ്ടിയില്‍ താന്‍ അനുകൂല നിലപാട് എടുത്തത് പാര്‍ട്ടി അംഗീകാരത്തോടെയാണെന്് തോമസ് ഐസക് പ്രതികരിച്ചു. അതേ സമയം കോണ്‍ഗ്രസ് ജിഎസ്ടി കൊണ്ടു വന്നപ്പോള്‍ എതിര്‍ത്തതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. അന്ന് പരമാവധി പതിനെട്ട് ശതമാനമായിരുന്നു നികുതിയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments