KeralaLatest News

ബ്ലൂവെയിൽ ഗെയിം നിരോധിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം ; അപകടകാരിയായ ബ്ലൂവെയിൽ ഗെയിം നിരോധിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. നിയമസഭയിൽ രാജു എബ്രഹാം എംഎൽഎ വിഷയം ഉന്നയിച്ചതിനെ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.അപകടകാരിയായ ഓണ്‍ലൈൻ ഗെയിമിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഗെയിം ഉപയോഗിക്കുന്നവരെ പോലീസ് നിരീക്ഷിച്ചു വരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ രണ്ടായിരത്തോളം പേർ ഗെയിം ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.പാലക്കാട്ടുനിന്നു നാലു കുട്ടികൾ ചാവക്കാട് കടൽ കാണാൻ പോയ സംഭവം ഗെയിമിന്‍റെ സ്വാധീനം മൂലമാണെന്നും സംശയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button