KeralaLatest News

മൂന്നാറിൽ അനധികൃത കെട്ടിടങ്ങൾക്ക് ലൈസന്‍സ്

മൂന്നാർ: മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ർ​ഡി​​ന്റെ അ​നു​മ​തി​യി​ല്ലാ​തെ ഒ​രു നി​ർ​മാ​ണ​വും        പാ​ടി​ല്ലെ​ന്ന ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​നു​ശേ​ഷ​വും മൂ​ന്നാ​റി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ തകൃതിയായി മുന്നേറുകയാണ്. ര​ണ്ട​ര​മാ​സം മു​മ്പു​ണ്ടാ​യ ഉത്ത​ര​വ്​ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ബോ​ർ​ഡി​ൽ​നി​ന്ന്​ നോ​ട്ടീ​സാ​യി അ​ടു​ത്ത​നാ​ളി​ലാ​ണ്​ മൂ​ന്നാ​ർ മേ​ഖ​ല​യി​ലെ പ​ഞ്ചാ​യ​ത്ത്​ സെക്രട്ട​റി​മാ​ർ​ക്ക്​ ല​ഭി​ക്കു​ന്ന​ത്.

ഉ​ത്ത​ര​വി​നും നോ​ട്ടീ​സി​നു​മി​ട​യി​ലെ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം റി​സോ​ർ​ട്ടു​ക​ൾ​ക്ക​ട​ക്കം മൂന്നാർ മേഖലയിലെ 32 സ്ഥാപനങ്ങൾക്കാണ് അനുമതി നൽകിയത്. കെ​ട്ടി​ടം നി​ര്‍മി​ക്കാ​ൻ​ പ​ഞ്ചാ​യ​ത്തി​​ന്റെയും കൂ​ടാ​തെ റ​വ​ന്യൂ വ​കു​പ്പി​​ന്റെയും അ​നു​മ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ര്‍ഡിന്റെ സ​മ്മ​ത​ത്തോ​ടെ​യ​ല്ലാ​തെ ലൈ​സ​ൻ​സ്​ ന​ൽ​കു​ന്ന​ത്​​ നി​യ​മ​പ​ര​മാ​കി​ല്ലെ​ന്നു​മാ​ണ്​ മേ​യ്​ 29ന്​ ​ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ ദ​ക്ഷി​ണ​മേ​ഖ​ല ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ൽ, ഇ​തി​നു​ശേ​ഷ​മാ​ണ്​ മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത്​​ വി​വി​ധ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ച​ത്. ഇ​വ​യി​ലൊ​ന്നും മ​ലി​നീ​ക​ര​ണ നി​യ​​​ന്ത്ര​ണ​ബോ​ർ​ഡിന്റെ അ​നു​മ​തി ഉ​റ​പ്പാ​ക്കി​യി​ട്ടി​ല്ല.ഏ​ല​പ്പ​ട്ട​യ​ഭൂ​മി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രെ​യും സ്വാ​ധീ​നി​ച്ചാ​ണ്​ വ​ൻ വൃ​ക്ഷ​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യും പാ​റ​ക​ൾ പൊട്ടിച്ചുമുള്ള നിർമാണം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button