Latest NewsIndiaNews

വില്ലനായി ബ്ലൂവെയില്‍ വീണ്ടും: 13 വയസുകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

ഇന്‍ഡോര്‍: വീണ്ടും ബ്ലുവെയില്‍ ചലഞ്ച് വില്ലനായി. ഗെയമിനു അടിമയായ മാറിയ 13 കാരനായ വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരേങ്ങറിയത്. രാജേന്ദ്ര നഗറിലെ ചാമിലദേവി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയായ 13 വയസുകാരനാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ജീവനൊടുക്കാനാണ് ശ്രമിച്ചത്. എന്നാല്‍ മറ്റു കുട്ടികള്‍ ഉടന്‍തന്നെ പിടിച്ചു മാറ്റി. അതു കൊണ്ട് കുട്ടിയെ രക്ഷിക്കാന്‍ സാധിച്ചു.

കുട്ടി ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായി പോലീസിനോട് വെളിപ്പെടുത്തി. പിതാവിന്റെ ഫോണിലാണ് കുപ്രശസ്തമായ ഈ ഗെയിം 13 വയസുകാരന്‍ കളിച്ചിരുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വഴി കളിക്കുന്ന ബ്ലൂവെയില്‍ ഗെയിം കൗമാരക്കാരെ സ്വയം മരിക്കുന്നതിന് നിര്‍ബന്ധിപ്പിക്കുന്നതാണ്. ഈ ഗെയിമിനു അടിമപ്പെട്ട പലരും ഇതിനകം ജീവനൊടുക്കി.

കഴിഞ്ഞ മാസം മുംബൈയിലെ അന്ധേരിയില്‍ ബ്ലൂവെയില്‍ ഗെയിം കളിച്ച് 14 വയസുകാരി ഏഴുനില കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയ സംഭവം രാജ്യത്തെ നടുക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button