Latest NewsNewsInternational

ഒരോ ദിവസവും ലോകത്തെ ഭയപ്പെടുത്തുന്ന പോര്‍വിളികളുമായി ഉത്തര കൊറിയ : ഏത് നിമിഷവും യുദ്ധം ഉണ്ടാകാമെന്ന് മുന്നറിയിപ്പ്

വാഷിങ്ടണ്‍ : ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ യുദ്ധ ഭീതി നിറച്ചാണ് ഓരോ ദിവസത്തെയും ഉത്തര കൊറിയയുടെ പോര്‍വിളി. ഏത് നിമിഷവും യുദ്ധം ഉണ്ടാകാമെന്ന് ഉത്തര കൊറിയ ആവര്‍ത്തിക്കുന്നു. ഇതോടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയ ഭരണകൂടവും പരസ്പരം പോര്‍വിളി ശക്തമാക്കി. യുഎസ് സൈന്യം ആക്രമണത്തിനു സജ്ജമായെന്നാണ് ട്രംപ് മുന്നറിയിപ്പു നല്‍കിയത്. കൊറിയന്‍ ഉപദ്വീപിനെ ആണവയുദ്ധത്തിലേക്കാണു ട്രംപ് നയിക്കുന്നതെന്ന് ഉത്തര കൊറിയ ആരോപിച്ചു.

ന്യൂജഴ്സിയിലെ ഗോള്‍ഫ് റിസോര്‍ട്ടില്‍ അവധിക്കാലം ചെലവഴിക്കുന്ന ട്രംപ്, അമേരിക്കന്‍ സൈനികസജ്ജതയെ രൂക്ഷമായ ഭാഷയിലാണു വിശദീകരിച്ചത് ‘സൈനികപ്രതിവിധി സജ്ജമാണ്, ആസന്നമാണ്, ഉത്തര കൊറിയ മണ്ടത്തരം കാട്ടിയാല്‍. കിം ജോങ് ഉന്‍ മറ്റൊരു വഴി തേടുമെന്നാണു പ്രതീക്ഷ’- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ട്രംപിന്റെ വാക്കുകളെ മയപ്പെടുത്തി സംസാരിച്ച യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്, നയതന്ത്ര മാര്‍ഗങ്ങളാണ് ഇപ്പോഴും സ്വീകാര്യമെന്നും യുദ്ധമാണു വഴിയെങ്കില്‍ അതിനു സന്നദ്ധമാണെന്നും വ്യക്തമാക്കി.

യുഎസ് പ്രദേശമായ ഗുവാം ദ്വീപിനെ ലക്ഷ്യമാക്കി ജപ്പാനു മുകളിലൂടെ തൊടുക്കാന്‍ നാലു മധ്യദൂര മിസൈലുകള്‍ ഈ മാസം മധ്യത്തോടെ സജ്ജമാകുമെന്നാണ് കഴിഞ്ഞദിവസം ഉത്തര കൊറിയയുടെ വാര്‍ത്താഏജന്‍സി അറിയിച്ചത്.

ഗുവാമില്‍ എന്തു ചെയ്യുമെന്നു കാണട്ടെ. ഗുവാമില്‍ കൈ വച്ചാല്‍, മുന്‍പെങ്ങും കാണാത്തതാകും ഉത്തര കൊറിയയില്‍ സംഭവിക്കുക’-ന്യൂ ജഴ്സിയില്‍ ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button