Latest NewsCricketNewsSports

ആ​റ് പ​ന്തി​ലും വി​ക്ക​റ്റ്

ല​ണ്ട​ൻ: ഒ​രു ഓ​വ​റി​ലെ ആ​റ് പ​ന്തി​ലും വി​ക്ക​റ്റ് സ്വന്തമാക്കുക എന്നത് എല്ലാ ബൗ​ള​ർമാരുടെയും സ്വപ്നമാണ്. ആ സ്വപ്നം 13 വ​യ​സു​കാ​ര​നായ പയ്യൻ യഥാർത്ഥ്യമാക്കി. എല്ലാ പന്തിലും ക്ലീ​ൻ ബൗ​ൾ​ഡാക്കിയാതാണ് കായിക ലോ​ക​ത്തെ കൂടുതൽ ഞെ​ട്ടി​ച്ചത്. ​ലൂ​ക റോ​ബി​ൻ​സ​ൺ എ​ന്ന ഇം​ഗ്ല​ണ്ടി​ലെ സ്കൂ​ൾ പ​യ്യ​നാ​ണ് റിക്കാ​ർഡ് സ്വന്തമാക്കിയത്.

ഫി​ല​ദ​ൽ​ഫി​യ ക്രി​ക്ക​റ്റ് ക്ല​ബ് അ​ണ്ട​ർ 13 ടീ​മി​ലെ താ​ര​മാ​ണ് ലൂ​ക. വ​ട​ക്കു​കി​ഴ​ക്ക​ൻ ഇം​ഗ്ല​ണ്ടി​ലെ ദു​ർ​ഹാ​മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് ലൂ​ക കാ​ണി​ക​ളെ വി​ക്ക​റ്റ് വി​രു​ന്നൂ​ട്ടി​യ​ത്. മ​ത്സ​ര​ത്തി​ൽ അ​മ്പ​യ​റാ​യ ലൂ​ക​യു​ടെ പി​താ​വ് സ്റ്റെ​ഫാ​ൻ ബൗ​ളേ​ഴ്സ് എ​ൻ​ഡി​ൽ​നി​ന്ന് മ​ക​ന്‍റെ ലോ​ക റി​ക്കാ​ർ​ഡ് പ്ര​ക​ട​നം അ​ടു​ത്ത​റി​ഞ്ഞു.

ര​ണ്ട് ഓ​വ​ർ എ​റി​ഞ്ഞി​ട്ടും വി​ക്ക​റ്റ് ല​ഭി​ക്കാ​തി​രു​ന്ന ലൂ​ക ത​ന്‍റെ അ​വ​സാ​ന​ത്തേ​യും മൂ​ന്നാ​മ​ത്തേ​യും ഓ​വ​റി​ലാ​ണ് എ​ല്ലാ പ​ന്തി​ലും വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഫി​ല​ദ​ൽ​ഫി​യ 76 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടി​യ​ത്. ലൂ​ക ത​ന്‍റെ അ​വ​സാ​ന​ത്തെ ഓ​വ​ർ എ​റി​യാ​നെ​ത്തു​മ്പോ​ൾ എ​തി​രാ​ളി​ക​ൾ ഒ​രു വി​ക്ക​റ്റി​ന് 10 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ലൂ​ക​യു​ടെ ഓ​വ​ർ ക​ഴി​ഞ്ഞ​തി​നു ശേ​ഷം എ​ട്ടു റ​ൺ​സു​കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്ത് എ​ല്ലാ​വ​രും പു​റ​ത്താ​യി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button